Sunday, November 25, 2007

രണ്ടാം ഭാഗം

'കുത്തും കോമയും" എന്ന ഈ ബ്ലോഗിന്റെ സംരക്ഷകനായ വള്ളുവനാടന്‍
ഒരു ചീറ്റലും ചിന്നംവിളിയും നടത്തി ഈ കൊച്ചൂസ്‌ ബ്ലോഗിന്റെ രണ്ടാം ഭാഗത്തിന്റെ സൊറ തുടങ്ങി:-
രണ്ടു വട്ടമിഹ പൂത്തുകാനനം(കുമാരനാശാന്‍.....)
എന്ന കവി വാക്യം ഇവിടെ ഓര്‍ക്കുന്നതും കൊള്ളാം.
തെക്കെമലബാറിലെ സമ്പന്ന കുടുംബത്തില്‍ ഉണ്ടായിരുന്ന തമ്പ്രാന്‍ കുട്ടി അങ്ങകലെ കേള്‍വി കേട്ട കോളേജില്‍ പഠിക്കുന്നകാലത്തെ ഏതാനും സംഭവങ്ങള്‍.
പണ്ടു പണ്ട്‌ നടന്ന ചിലത്‌.
ച്ചാല്‍ ഒരമ്പതുകൊല്ലം മുമ്പ്‌.
തമ്പ്രാന്‍ കുട്ടിയുടെ പ്രകൃതമാകട്ടെ ചിരിയ്ക്കും ചിന്തയ്കും വക നല്‍കുന്നതും
ഒരു ലക്കും ലഗാനുമില്ലാത്തതും ആകുന്നു.
നമ്മുടെ ഭാഷയില്‍ കുത്തും കോമയും ഇല്ലാത്തത്‌ എന്നു കൂട്ടിക്കോളൂ.
വള്ളുവനാടനിത്‌ നല്ലോണം അറിയും ചെയ്യും.
ഇംഗ്ലീഷും സംസ്കൃതവും(അതുവഴി മലയാളവും) വീട്ടിലിരുത്തി പ്രത്യേകം പഠിപ്പിക്കുകയാല്‍ നല്ലോണം സ്വായത്തവും
പക്ഷേ
ഒരു ചുഴിക്കുറ്റം പോലെ എന്തോ ഒരു കുറവ്‌.
തമ്പ്രാന്‍ കുട്ടിടെ പേരിലുള്ള ഒരുപാടു കഥകള്‍ ഹോസ്റ്റല്‍ മുറിക്കകത്തും പുറത്തും സുലഭം.
പലതും പലരുടേയും ഭാവനാവിലാസത്തിനൊത്തു ചിറകുവിടര്‍ത്തി മനോഹരമായ കോളേജുകോമ്പൗണ്ടില്‍ പരസ്പരം തട്ടിയും മുട്ടിയും അലഞ്ഞു നടന്നു.
ചെരിപ്പിടാത്ത,ഇസ്ത്രിയിടാത്ത ഷര്‍ട്ടിടുന്ന,പൗഡര്‍ ഉപയോഗിക്കാത്ത,ഉപ്പും കുരുമുളകും കൂട്ടി പൊടിച്ചു വീട്ടില്‍ നിന്നുകൊണ്ടുവന്ന ഉമിക്കരി വെച്ചുപല്ലുതേക്കുന്ന തമ്പ്രാന്‍ കുട്ടി നാടനില്‍ നാടനായി അവര്‍ക്കിടയില്‍ ജീവിച്ചു എന്നര്‍ഥം.മുള്ളന്‍ പന്നിയുടെ മുള്ളുപോലുള്ളമുടി ചീകിയാലും ഒതുങ്ങില്ല.അതുകൊണ്ട്‌ അപ്പണിയും പതിവില്ല എന്നും വ്യംഗം.
നമ്മുടെ തമ്പ്രാന്‍ കുട്ടി പൊതുവെ മിത ഭാഷിയും അന്തര്‍മുഖനും ആണെന്നു പറയാം.
.പക്ഷേ ചോദ്യങ്ങള്‍ക്കു മുഖത്തടിച്ച പോലെ ചുട്ട മറുപടിയും ഉറപ്പ്‌..
ഓര്‍ത്തോര്‍ത്തു ചിന്തിക്കാനും ഊറിയൂറിചിരിക്കാനും ഒരെണ്ണം ഇതാ:-
കോളേജുള്ള ഒരു ദിവസം.ക്ലാസുതുടങ്ങുന്നതിന്നുള്ള ബെല്ല് ശബ്ദം കേട്ടു തമ്പ്രാന്‍ കുട്ടി ഹോസ്റ്റല്‍ മുറി ധൃതിയില്‍ പൂട്ടി ക്ലാസ്സിലേക്കു ഓടി ചെന്നു.ഒരു വള്ളുവനാടന്‍ നാടന്‍ മണ്ടല്‍ മാതിരി ഒരു നമ്പര്‍
ച്ചാല്‍ ഒറ്റ ഓട്ടം."ശ്രൂ"ന്നൊരോട്ടം.ദേഹമാസകലം വിയര്‍ത്തൊലിച്ചു.
ഇംഗ്ലീഷ്‌ ക്ലാസ്സ്‌ നടക്കുന്നു.
ടൈയും കോട്ടും ഷൂസും ഇട്ട്‌ പ്രൊഫസര്‍ നിന്നുകാച്ചുന്നു.തനിപടിഞ്ഞാറന്‍ ചിട്ടവട്ടയില്‍.സ ഗൗരവത്തോടെ.ക്ലാസില്‍ മൊട്ടുസൂചി വീണാല്‍ കൂടി അറിയുന്ന ശാന്തത.
തോന്നും പടി വാരി വലിച്ചു വസ്ത്രംധരിച്ച്ചപ്രമുടിയുമായി നമ്മുടെ തമ്പ്രാന്‍ കുട്ടി ക്ലാസ്സിന്റെ പ്രവേശന കവാടത്തില്‍.അകത്തുകയറിക്കൂടുവാനുള്ള അനുവാദവും കാത്ത്‌ നിന്നു.
ക്ലാസ്സിലെ സഹപാഠികള്‍ കൂട്ടുകാരന്റെ രൂപ ഭാവങ്ങള്‍ കണ്ട്‌ ഉള്ളിന്റെയുള്ളില്‍ ഊറിയൂറി
ചിരിച്ചു.ക്ലാസ്സില്‍കയറി തന്റെ ഇരിപ്പടം തപ്പുന്നതിന്നിടയ്ക്ക്‌ പ്രൊഫസര്‍ എല്ലാവരും കേള്‍ക്കെ
ഇങ്ങനെ പറഞ്ഞു:-
ആര്‍ യു കമിംഗ്‌ ഫ്രം എ സൂ
Are you coming from a zoo?

കുട്ടികളുടെ മുഖത്ത്‌ അടക്കിപ്പിടിച്ച ചിരിയും സന്തോഷവും.
തെല്ലും കൂസലില്ലാതെ, പതറാതെ, ക്ഷുഭിതനാവാതെ എല്ലാവരോടുമായി തമ്പ്രാന്‍ കുട്ടി
ഇങ്ങിനെ പ്രതികരിച്ചു;-
നോ സര്‍.
ജസ്റ്റ്‌ എന്ററിംഗ്‌ വണ്‍.
Just entering one.


തമ്പ്രാന്‍ കുട്ടീടെ തല്‍സമയ, അതായത്‌- ഇന്‍സറ്റന്റ്‌-,ചുടുചൂടന്‍ മുഖത്തടിമറുപടി എപ്പടി?
മഹകവി"ജി" യുടെ "പെരുന്തച്ചന്‍" എന്ന കവിതയിലെ ഒരു രംഗം സ്വയം ദൃശ്യവല്‍ക്കരിച്ച്‌ വള്ളുവനാടന്‍ മനസ്സില്‍ കണ്ടു:-
പുഴയുടെ പാലം കടന്നുപോകുന്ന യാത്രക്കാരുടെ മുഖത്തു തുപ്പുന്ന അഛന്റെ മരപ്പാവയുടെ കവിളില്‍ തുപ്പുന്നനേരം മകന്റെ മരപ്പാവ അടിച്ചപ്പോള്‍ അഛന്‍ പാവ തുപ്പുന്ന ജലം യാത്രക്കരുടെ മുഖത്തു വീഴാതെപുഴയില്‍ ചെന്നുപതിച്ചു.
ഇതുകണ്ടുപെരുന്തച്ചന്റെ മനസ്സ്‌ ഇങ്ങിനെ പിറുപിറുത്തുവത്രെ:-
ആ അടി എനിക്കേറ്റതുപോലെ തോന്നി...
നമ്മുടെ തമ്പ്രാങ്കുട്ടീടെ മറുപടി കേട്ട്‌ സഹപാഠികള്‍
"......ആ അടി എനിക്കേറ്റതുപോലെ - ഞങ്ങള്‍ക്കേറ്റതുപോലെ- തോന്നി....."
എന്നും മനസ്സില്‍ കുറിച്ചിട്ടുകാണും എന്ന് വള്ളുവനാടനും ചിന്തിച്ചു എന്നു ജനമൊഴി.
കൊച്ചൂസ്‌ ബ്ലോഗിന്റെ രണ്ടാം ഭഗം പിറുപിറുക്കലും മുറുമുറുക്കലും.......
ഇവിടെ അവസാനിക്കുന്നു.....

7 comments:

T.K.Kochunarayanan said...

kollamallo
from
TKKN
25-11-07
sunday
6 pm

ഹരിത് said...

മലയാളം ബ്ലോഗിങിലേക്കു സ്വാഗതം. നന്നായിട്ടുണ്ട് പോസ്റ്റുകള്‍

ദിലീപ് വിശ്വനാഥ് said...

നല്ല രചന.
സ്വാഗതം ബ്ലോഗിങ്ങിലേക്ക്.

ശ്രീ said...

സ്വാഗതം.

നന്നായിട്ടുണ്ട്... നല്ല മറുപടി.

kriku said...

kochuuseee
nannayirikkunnedaaaa
krishnan

മൂര്‍ത്തി said...

സ്വാഗതം...
വേര്‍ഡ് വെരി മാറ്റിക്കൂടെ..?

Unknown said...

Hello Kochu uncle..
Nice one!!!!